akta-
ഒാൾ കേരള ടയ്ലറിംഗ് അസോസിയേഷന്റെ (എ.കെ.ടി.എ) പിറവം ഏരിയാ കമ്മിറ്റി ധർണ നടത്തുന്നു

പിറവം: ഒാൾ കേരള ടയ്ലറിംഗ് അസോസിയേഷന്റെ (എ.കെ.ടി.എ) തീരുമാനപ്രകാരം തയ്യൽ തൊഴിലാളി യൂണിയൻ പിറവം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ടൗണിൽ ധർണ നടത്തി.

ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തയ്യൽ കടകൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുക,

സർക്കാർ പ്രഖ്യാപിച്ച കൊവിഡ് കാല ധനസഹായം ഉടൻ തന്നെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സെക്രട്ടറി കെ.എബാബു ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് ടി.കെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.സി.തോമസ്,മേരി രാജു,ഷാലി രാജൻ, സുനിത വിമൽ തുടങ്ങിയവർ പങ്കെടുത്തു.