ആലുവ: നഗരസഭയുടെയും കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ കലാമത്സരം നടത്തും.
'ചലനം 2021' എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്ക് പങ്കെടുക്കാം. ചിത്രരചന, കരകൗശല നിർമാണം, നൃത്തം, മോണോആക്ട്, പ്രസംഗം, നാടൻപാട്ട്, കവിതാ രചന, കഥാരചന, ജാം (ജെസ്റ്റ് എ മിനിറ്റ്) തുടങ്ങിയ ഇനങ്ങളിൽ നാല് വിഭാഗത്തിലാണ് മത്സരം. പെൻസിൽ ഡ്രോയിംഗ് (ഉത്സവം), കളർ പെയന്റിംഗ് (മഴക്കലം), പ്രസംഗം (ആളകലവും നാളയുടെ സമൂഹവും), കവിതാ രചന (മൊബൈൽ ഫോൺ), കഥാരചന (ഓൺലൈൻ ക്ലാസ്) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 5 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9495180851, 8281724247, 9744841748.