കാലടി: ശ്രീമൂലനഗരം ഗവൺമെന്റ് എൽ.പി സ്കൂളിൽ പഞ്ചായത്ത് ഡി.സി.സി തുറന്നു. അൻവർ സാദത്ത് എൽ.എ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ടോമി, വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. അനൂപ്, എൻ.സി. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷബീർ അലി, ബ്ലോക്ക് മെമ്പർ സിനി ജോണി എന്നിവർ പങ്കെടുത്തു.