പറവൂർ: പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് പുത്തൻവേലിക്കര സഹകരണ ബാങ്ക് ഓക്‌സിമീറ്റർ നൽകി. ബാങ്ക് പ്രസിഡന്റ് ടി.ഇ.രാമകൃഷ്ണൻ ആശുപത്രി സൂപ്രണ്ട് ഡോ.സൈന മേരിക്ക് കൈമാറി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.എം.കരുണാകരൻ, എ.എൻ.രാധാകൃഷ്ണൻ, സി.എസ്.ലാത്സൻ, പി.പി.ജോയ്, ഗോപകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോഷ് എന്നിവർ സംസാരിച്ചു.