mahila
കൊവിഡ് ബാധിതരുടെ ഭവനങ്ങളിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ എടത്തല ഈസ്റ്റ് വില്ലേജ് കമ്മറ്റി വിതരണം ചെയ്യുന്ന കപ്പ കർഷക സംഘം തുറവുർ വില്ലേജ് സെക്രട്ടറി പി.വി. ജോയിയിൽ നിന്നും മഹിളാ അസോസിയേഷൻ എടത്തല ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു ജോണി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

ആലുവ: എടത്തല പഞ്ചായത്തിലെ 10,8,7 വാർഡുകളിലെ കൊവിഡ് ബാധിതരുടെ ഭവനങ്ങളിൽ സഹായവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ എടത്തല ഈസ്റ്റ് വില്ലേജ് കമ്മിറ്റി രംഗത്ത്. കർഷകരിൽ നിന്ന് ശേഖരിച്ച ഒരുലോഡ് കപ്പ കർഷകസംഘം തുറവൂർ വില്ലേജ് സെക്രട്ടറി പി.വി. ജോയിയിൽനിന്ന് മഹിളാ അസോസിയേഷൻ എടത്തല ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു ജോണി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.