പറവൂർ: വടക്കേക്കര പഞ്ചായത്ത് തുരുത്തിപ്പുറം 10-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വാർഡിലെ വീടുകളിലേക്കു പച്ചക്കറിക്കിറ്റ് വിതരണം നടത്തി. യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം ചെയർമാൻ പി.എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.കെ.ഷാരി, വാർഡ് കോൺഗ്രസ് പ്രസിഡന്റ് ടി.കെ.സുരേഷ്, എം.ഡി.വർഗീസ്, ജി.തമ്പി, ഷിനു, സോളമൻ തുടങ്ങിയവർ സംസാരിച്ചു.