കാലടി: ചൊവ്വര ജനരഞ്ജിനി വായനശാല ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിലെ ആശ വർക്കർമാർക്ക് മാസ്കും സാനിറ്റൈസറും നൽകി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ആശ വർക്കർ മീനാവേലായുധന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, സെക്രട്ടറി പി.ടി.പോളി, പി. കെ. ശശി,അമൽ ,അരവിന്ദ് എന്നിവർ പങ്കെടുത്തു.