തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിലെ 10 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ നൽകി. ഹരിതസുകൃതം ടീം ഒഫ് പി.ടി പദ്ധതിയുടെ ഭാഗമായാണ് പി.ടി തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ കടവന്ത്ര,ചമ്പക്കര,പൊന്നുരുന്നി,വെണ്ണല,കൂത്താപാടി,തമ്മനം,ഇടപ്പള്ളി,കെന്നഡിമുക്ക്, കാക്കനാട്,തൃക്കാക്കര എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്ക് അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ,ഫെയ്സ് ഷീൽഡ്, ഗ്ലൗസ്സുകൾ, മാസ്കുകൾ എന്നിവ നൽകിയത്. സുരക്ഷാ ഉപകരണങ്ങൾ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പി.ടി.തോമസ് എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭ വൈസ്.ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പച്ചച്ചി, കൗൺസിലർ ഷാജി വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു. ദയനീയ അവസ്ഥയിൽ ഉള്ള 4 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എം.എൽ.എ ഫണ്ടിൽ പുനർനിർമ്മിക്കമെന്നും എം.എൽ.എ പറഞ്ഞു.