കൊച്ചി: ഒരാഴ്ചത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെ മൂന്നാഴ്ചത്തെ അടച്ചുപൂട്ടൽ കാലത്തുമാത്രം ജില്ലയിൽ 72,916 പേർക്ക് കൊവിഡ് പോസിറ്റിവ് ആയി. നേരത്തെ രോഗം ബാധിച്ചവരും രോഗമുക്തി നേടിയവരും ഉൾപ്പെടെ ഇതേ കാലയളവിൽ 294 പേർ മരണത്തിന് കീഴടങ്ങി. ആളുകൾ പുറത്തിറങ്ങാതെയും പരമാവധി അകലംപാലിച്ചും അടച്ചിരുന്ന ലോക്ക്ഡൗൺ കാലത്തും ഏറ്റവും അധികം രോഗവ്യാപനമുണ്ടായത് സമ്പർക്കത്തിലൂടെ ആണെന്നതും ശ്രദ്ധേയമാണ്. ദിവസവും റിപ്പോർട്ടുചെയ്യുന്ന കേസുകളിൽ 90 ശതമാനത്തിലേറെയും സമ്പർക്കവ്യാപനമായിരുന്നു.
ലോക്ക്ഡൗൺ ലംഘനം
മേയ് 9 മുതൽ ഇന്നലെ വരെ ലോക്ക്ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിനും കൃത്യമായി മാസ്ക് ധരിക്കാത്തതുൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 28048 പേർക്ക് എതിരെ കേസ് എടുത്തു.
ജില്ലയിൽ ഇതുവരെ (2020-21)
പോസിറ്റീവ് ആയവർ ആകെ : 3,08,347
രോഗമുക്തി നേടിയവർ : 2,70,952
മരണം : 818