ആലുവ: ജില്ലയിലെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി റൂറൽ ജില്ലാ സ്റ്റുഡന്റ് പൊലീസ് വോളന്റിയർ കോർപ്‌സ്. 'അന്നമൊരുക്കാൻ ഒത്തൊരുമിക്കാം' എന്ന പേരിൽ നടത്തുന്ന പദ്ധതിയിൽ റൂറൽ ജില്ലയിലെ 40 സ്‌കൂളിൽ നിന്നായി ശേഖരിക്കുന്ന പച്ചക്കറി - പലചരക്ക് സാധനങ്ങളാണ് വിവിധ സമൂഹ അടുക്കളയിലേക്ക് നൽകുന്നത്.
എസ്.പി.സി റേഞ്ച് കോ ഓർഡിനേറ്റർ ടി.എസ്. ഗോകുൽകൃഷ്ണ, ജില്ലാ കോ ഓർഡിനേറ്റർ സാധിക സെൽവൻ, സബ്ഡിവിഷൻ കോ ഓർഡിനേറ്റമാരായ ഫെബി ഫിലിപ്പ്, ഭവ്യ എസ്. നായർ, ആൽഫർഡ് ആന്റോ ജേക്കബ്, അനു രെജു, മേഘനാദ് കൊന്നോത്, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ അശ്വകുമാർ, എ.ഡി.എൻ.ഒ പി.എസ്. ഷാബു, അനൂബ് ജോൺ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
മുപ്പത്തടം, മൂക്കന്നൂർ, ആലുവ ബോയ്‌സ്, കപ്രശേരി, ചൊവ്വര തുടങ്ങിയ സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ തുറവൂർ, കറുകറ്റി തുടങ്ങിയ സമൂഹഅടുക്കളയിലേക്ക് നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു സബ് ഡിവിഷനുകളിൽ വിതരണംചെയ്യും.