കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് എല്ലാ വാർഡിലേക്കുമായി 90 പൾസ് ഓക്‌സി മീ​റ്ററുകൾ നൽകി. വാർഡ് മെമ്പർമാർ വഴി ആശാവർക്കർമാർക്കും, ആർ.ആർ.ടി അംഗങ്ങൾക്കുമാണ് നൽകിയത്. പഞ്ചായത്തിലെ 18 വാർഡുകളിലേക്കും കൈമാറി. ഒരു വാർഡിന് 5 പൾസ് ഓക്‌സി മീറ്ററുകളും 10 പി.പി.ഇ കി​റ്റുകളുമാണ് നൽകിയതെന്ന് പ്രസിഡന്റ് എം.വി. നിതമോൾ അറിയിച്ചു.