ആലുവ: മാസ്‌കിന് ഉയർന്ന വില ഈടാക്കിയതിന് മെഡിക്കൽ ഷോപ്പ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കടുങ്ങല്ലൂർ മുപ്പത്തടം എൻ.എം മെഡിക്കൽ ഷോപ്പ് ഉടമ മുപ്പത്തടം എരമം മടത്തുംപടി വീട്ടിൽ ടി. മുഹമ്മദാലിയെ ബിനാനിപുരം സി.ഐ പി.എം. ലിബിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.