കളമശേരി: സ്കിൽ അപ്ഗ്രഡേഷൻ വഴി പുതിയ തൊഴിൽ സൃഷ്ടിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണെന്നും, മണ്ഡലത്തിലെ യുവതീയുവാക്കൾക്കും വീട്ടമ്മമാർക്കും അടക്കം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചതായും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ കുസാറ്റ് ഹാളിൽ കൂടിയ ഉദ്യോഗസ്ഥ മീറ്റിംഗിൽ പറഞ്ഞു. കുസാറ്റ്, ഐ.ടി.ഐ.കൾ, പോളിടെക്നിക്കുകൾ, കെ.ഐ.ഇ.ഡി., ഡി.ഐ.സി. എ.എസ്.എ.പി., എസ്.ഡി സെന്റർ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.