കൊച്ചി: കൊവിഡിനെ തുടർന്ന് ഉപജീവന മാർഗം ഇല്ലാതായ കാഴ്ച പരിമിതർക്ക് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (കെ.എഫ്.ബി) സംസ്ഥാന ഫോറങ്ങങ്ങളുടെ സഹകരണത്തോടുകൂടി എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത 200 ഓളം പേർക്ക് ധനസഹായം നൽകുന്നു. ധനസഹായത്തിന്റെ ആദ്യഘട്ടം ഇന്ന് വൈകിട്ട് 3 ന് ഓൺലൈനായി നടക്കും. മന്ത്രി പ്രൊഫ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.