കൊച്ചി: അരയൻകാവ് ഉദയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണംചെയ്തു. ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, മെമ്പർ ഉമാദേവി സോമൻ എന്നിവർ ക്ലബ് പ്രസിഡന്റ് ടി.കെ. അഭിരാമിൽനിന്ന് കിറ്റ് ഏറ്റുവാങ്ങി. വിവിധ വാർഡുകളിൽ വിതരണംചെയ്തു. ക്ലബ് അംഗങ്ങളായ എൻ. അരുൺ, നികേത് കൃഷ്ണൻ, ടി.കെ. ദിലീപ, അമൽമാത്യു എന്നിവർ നേതൃത്വം നൽകി.