കൊച്ചി: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ചാഞ്ചാടുന്നു. കഴിഞ്ഞയാഴ്ച 20 ന് മുകളിൽ ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 16.85 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ ഇത് വീണ്ടും 17 ശതമാനത്തിന് മുകളിലേക്ക് ഉയരുകയാണ് ചെയ്തത്. ടി.പി.ആർ നിരക്ക് 10 ശതമാനത്തിന് താഴെ ആയെങ്കിൽ മാത്രമെ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാവു എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
സമ്പർക്ക വ്യാപനം
ഇന്നലെ 2606 പേർക്ക് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതും തൊട്ടുതലേ ദിവസത്തേതിനേക്കാൾ (2237) കൂടുതലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2528 പേർക്കും സമ്പർക്കവ്യാപനമാണ്.
പ്രാദേശികതലത്തിൽ തൃക്കാക്കര (109), ഫോർട്ട് കൊച്ചി ( 81), പള്ളുരുത്തി (75),
തൃപ്പൂണിത്തുറ (72) മേഖലയിലാണ് കൂടുതൽ വ്യാപനം.
ഇന്നലെ രോഗമുക്തി നേടിയവർ : 4280
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ : 86456
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം : 36235
ഇന്നലെ റിപ്പോർട്ട് ചെയ്ത മരണം : 35