കൊച്ചി: സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കടവന്ത്രശാഖയും മട്ടലിൽ ഭഗവതിക്ഷേത്രം ട്രസ്റ്റും അനുശോചിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, സെക്രട്ടറി ടി.എൻ. രാജീവ്, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, ട്രഷറർ പി.വി. സാംബശിവൻ, മാനേജർ സി.വി. വിജയൻ എന്നിവർ സംസാരിച്ചു.