കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിഗത സംഭാവനയായി ഒരുകോടി രൂപ ചിറ്റിലപ്പിള്ളി കുടുംബം നൽകി. ഒരു കോടി രൂപയുടെ ചെക്ക് കളമശേരി എം.എൽ.എ ഓഫീസിലെത്തി മന്ത്രി പി. രാജീവിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൈമാറി. വീഗാലാൻഡ് ഡെവലപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബി. ജയരാജ് സന്നിഹിതനായിരുന്നു.