കൊച്ചി: പാലാരിവട്ടം ഷാരോൺ മാർത്തോമ്മ ചർച്ച് കൊവിഡ് ഹെൽപ്പ് ഡസ്‌കിന്റെ ആഭിമുഖ്യത്തിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും ഭക്ഷണ പൊതികളും വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ സുധ ദിലീപ്, പാലാരിവട്ടം ഇടവകവികാരി ഡോ.സാബു ഫിലിപ്പ് ,സഹ.വികാരി സ്‌കറിയ ജോൺ, ഇടവക സെക്രട്ടറി ഷിബു ജി. ഐപ്പ് ,ട്രസ്റ്റി റെജി ഉമ്മൻ,മാർത്തോമ്മാ സഭാ ഭദ്രാസന കൗൺസിൽ അംഗം കുരുവിള മാത്യൂസ്,റെസിഡന്റ്‌സ് സോസിയേഷൻ പ്രസിഡന്റ് പി. രാമചന്ദ്രൻ, റാക്കോ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ദിലീപ് കുമാർ, സിബു ടി. സഖറിയ എന്നിവർ നേതൃത്വം നൽകി.