വൈപ്പിൻ: കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി തീരദേശ മേഖലയിലെ വീടുകൾ കടലെടുത്തതിനാൽ ഇവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ മുൻകൈയെടുത്ത് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും ഉന്നതതല യോഗം വിളിക്കണമെന്ന് ആർ.എസ്.പി. വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.ടി. സുരേഷ്ബാബു ആവശ്യപ്പെട്ടു.
വൈപ്പിൻ തീരദേശ മേഖലക്ക് പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ച് ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി യുദ്ധ കാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്നും, വീടുകൾ നഷ്ടപ്പെട്ടവരെ പുന:രധിവസിപ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.