photo
മേജർ ആർച്ച് ബിഷപ്പ് പദവിയിൽ ദശാബ്ദം പൂർത്തിയാക്കിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആശംസകൾ നേരുന്നു

വൈപ്പിൻ: സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് പദവിയിൽ ദശാബ്ദം പൂർത്തിയാക്കിയ കർദിനാൾ മാർജോർജ് ആലഞ്ചേരിക്ക് ആശംസകൾ നേർന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌ തോമസിലെത്തി മാർ ആലഞ്ചേരിയെ നേരിൽക്കണ്ടാണ് എം.എൽ.എ ആശംസകൾ അറിയിച്ചത്. ആധുനിക കാലത്തിനനുസൃതം സഭയെയും പൊതുസമൂഹത്തെയും പരുവപ്പെടുത്തുന്നതിൽ അന്യൂന പങ്കുവഹിച്ച മാർ ആലഞ്ചേരിയുടെ പ്രവർത്തനശൈലിയും ലാളിത്യവും പ്രചോദനാത്മകമാണെന്നും കൂടുതൽ നന്മയിലേക്കും നേട്ടങ്ങളിലേക്കും സഭയെയും സമൂഹത്തെയും നയിക്കാൻ നല്ല ഇടയനായ പിതാവിന് കഴിയട്ടെയെന്നും എം.എൽ.എ ആശംസിച്ചു.