kalady

കാലടി: കാലടി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാനും സംഘവും അയ്യമ്പുഴ കോടാലിക്കരയിൽ നടത്തിയ റെയ്ഡിൽ 20ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ. പെരിയപ്പാടൻ റോബിൻസാണ് (32) അറസ്റ്റിലായത്. പ്രിവന്റീവ് ഓഫീസർമാരായ ടി.ഡി. ജോസ്, കെ.എ. ജോഷി, വിപിൻദാസ്, ജിബിൽമാത്യു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു മാസത്തിനിടെ 30 ലിറ്റർ വാറ്റുചാരായവും 1000 ലിറ്ററിലേറെ വാഷും എക്സൈസ് പിടികൂടി.