പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ യൂത്തുമൂവ്മെന്റ് സന്നദ്ധസേന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൂറ് പൊതിച്ചോറുകൾ വിതരണംചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനപ്രകാരം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്നദ്ധസേന ഗുരുകാരുണ്യം പദ്ധതി എസ്.എൻ.ഡി.പിയോഗം യൂത്ത് മൂവ്മെന്റ്, പറവൂർ യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തുന്നത്. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ, ജില്ലാകമ്മിറ്റി അംഗം വിഷ്ണുദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. സന്തോഷ്, സിന്ധു മനോജ്, ലൈജു, സുമ, കമ്മ്യൂണിറ്റി കിച്ചൻ കോ ഓർഡിനേറ്റർ എ.ബി. മനോജ്, യൂണിയൻ കമ്മിറ്റിഅംഗം സിഞ്ചു സുകുമാരൻ, ജനീഷ് ചക്കുമശേരി, ശാഖാ ഭാരവാഹികളായ തമ്പി, ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.