കൊച്ചി: എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.കെ. ഉത്തംകുമാറിനെ കാണാതായി. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് സ്റ്റേഷനിലേക്ക് പോയ ഉത്തംകുമാർ ഇന്നലെ വൈകിയും തിരികെ എത്തിയിട്ടില്ലെന്ന് ഭാര്യ ദീപ പള്ളുരുത്തി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സി.ഐ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് ഇന്നലെ പോയത്. പള്ളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തംകുമാർ സർവീസിൽ നിരന്തരം വീഴ്ചവരുത്തിയതായും മെമ്മോ നൽകിയിട്ടും ഇതിന് മറുപടി നൽകിയില്ലെന്നും ഹാർബർ സി.ഐ. ത്രിദീപ്ചന്ദ്രൻ പറഞ്ഞു.