തൃപ്പൂണിത്തുറ: യുവജനകൂട്ടായ്മയുടെ ചാരിറ്റി ഷോപ്പ് ഇന്ന് പ്രവർത്തനം ആരംഭിക്കും. പച്ചക്കറികൾ ഒഴികെ എല്ലാ ഭക്ഷ്യ വസ്തുക്കളും സൗജന്യമായോ മിതമായനിരക്കിലോ എടുക്കാവുന്ന ചാരിറ്റി ഷോപ്പ് നഗര മദ്ധ്യത്തിലാണ് ആരംഭിക്കുന്നത്. നടമേൽ സെന്റ് മേരീസ് പള്ളി കമ്മിറ്റിയും യൂത്ത് അസോസിയേഷനും സംയുക്തമായാണ് നേതൃത്വം.