കൊച്ചി: ജില്ലയിൽ ഇന്ന് കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരള സർക്കാരിന്റെ ഇ-ഹെൽത്ത് പോർട്ടലായ https://covid19.kerala.gov.in/vaccine/ വഴി ഓൺലൈൻ ആയി ബുക്ക് ചെയ്ത 18 - 44 പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവർക്കും കേരള സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളവർക്കുമായിരിക്കും വാക്‌സിൻ നൽകുക. എസ്.എം.എസ് വഴി മുൻകൂട്ടി അറിയിപ്പ് ലഭിച്ചവർ തിരിച്ചറിയൽ രേഖ, കോമോർബിഡിറ്റി സർട്ടിഫിക്കറ്റ്/ എംപ്ലോയ്‌മെന്റ് ഐ.ഡി തുടങ്ങിയ അനുബന്ധ രേഖകളുമായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തണം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. സംശയനിവാരണത്തിന് ജില്ലയിലെ വാക്‌സിനേഷൻ ഹെൽപ് ലൈൻ നമ്പർ: 9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ).