പിറവം: കൊവിഡ് രോഗ സ്ഥിരീകരണ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ളതിനാൽ പിറവം മുനിസിപ്പാലിറ്റി ഇന്ന് അർദ്ധരാത്രി മുതൽ കണ്ടെയിൻമെന്റ് സോണാകും. അവശ്യസേവന വിഭാഗങ്ങൾ ഒഴികെ മറ്റുള്ള ആരെയും കണ്ടെയിൻമെന്റ് സോണുകളിൽ പ്രവേശിക്കുവാനോ സോണുകളിൽ നിന്നും പുറത്തുകടക്കുവാനോ അനുവദിക്കില്ല. അവശ്യസേവന വിഭാഗങ്ങളിൽ ഉള്ളവർ ബന്ധപ്പെട്ട ഓഫീസിൽ നിന്നുള്ള അനുമതി രേഖയുമായാണ് സഞ്ചരിക്കേണ്ടത്. മഴക്കാല പൂർവ പ്രവർത്തനങ്ങൾ, അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവക്ക് തടസം നേരിടില്ല.