കൊച്ചി: സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ ഗോപാലകൃഷ്ണന്റെ മരണത്തോടെ എറണാകുളത്തിന് നഷ്ടമായത് ഉജ്ജ്വലയായ സാമൂഹ്യപ്രവർത്തകയെയാണെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ഹിന്ദി പ്രചാരസഭ മുൻ അദ്ധ്യക്ഷനുമായ അഡ്വ.വക്കം എൻ.വിജയൻ പറഞ്ഞു. സ്വജീവിതം തന്നെ പാവങ്ങൾക്കായി സമർപ്പിച്ച വ്യക്തിത്വമാണ്. സഹോദരൻ അയ്യപ്പനും ഭാര്യ പാർവതി അയ്യപ്പനും തുടക്കമിട്ട ആലുവ തോട്ടുമുഖത്തെ ശ്രീനാരായണ ഗിരിയിലെ അശരണരുടെ തുണയ്ക്കാണ് അവരുടെ ജീവിതത്തിന്റെ നല്ലൊരുഭാഗം സമർപ്പിച്ചത്. ഗിരിയുടെ വളർച്ചയുടെ പിന്നിലും അയിഷ ഗോപാലകൃഷ്ണന്റെ നിശബ്ദമായ പ്രവർത്തനങ്ങളാണെന്ന് വക്കം എൻ.വിജയൻ പറഞ്ഞു.