l

കൊച്ചി: ലക്ഷദ്വീപ് കളക്ടറുടെ കോലംകത്തിച്ച സംഭവത്തിൽ 11 പേരെക്കൂടി അറസ്റ്റുചെയ്തു. ഇതോടെ ഈ കേസി​ൽ 23 പേർ അറസ്റ്റിലായി.

തുറമുഖം, ഷിപ്പിംഗ്, വിമാനത്താവളം വഴിയുള്ള എല്ലാ സേവനങ്ങളുടെയും നടത്തിപ്പിന് കരട് നിയമം തയ്യാറാക്കാൻ ആറംഗ സമിതിക്ക് ലക്ഷദ്വീപ് ഭരണകൂടം രൂപംനൽകി. അസി.എൻജി​നി​യർ (ഷിപ്പിംഗ്), ഡെപ്യൂട്ടി ഡയറക്ടർ (സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ), അസി.ഡയറക്ടർ (ഓപ്പറേഷൻ), അസി.ഡയറക്ടർ (ഏവിയേഷൻ), പോർട്ട് അസിസ്റ്റൻഡ് ഇൻ ഡി.പി.സി.എ, പോർട്ട് അസിസ്റ്റൻഡ് - കവരത്തി എന്നിവരാണ് സമി​തി​അംഗങ്ങൾ. ആദ്യയോഗം ജൂൺ 5ന് ചേരും.

 പ്രതി​ഷേധി​ക്കാൻ പുതി​യ സമി​തി​

അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സർവകക്ഷിയോഗത്തി​ൽ ഓൾ പാർട്ടി ജോയിന്റ് കൗൺസിലിന് രൂപംനൽകി. കൗൺസിലി​ൽ ബി.ജെ.പി നേതാവും ഉൾപ്പെടുന്നു. കൺവീനർമാരായി ഡോ. പി.പി. കോയയെയും യു.സി.കെ തങ്ങളെയും തിരഞ്ഞെടുത്തു. ഡോ. സാദിഖ്, കോമളം കോയ, സി.ടി. നജ്മുദ്ദീൻ എന്നിവർ കോ-ഓർഡിനേറ്റർമാരും കാസിം കോയ സി.എൻ ജോയിന്റ് കോ-ഓർഡിനേറ്റർമാരുമാണ്.