s-shaji
ഏലൂർ നഗരസഭയിലെ വാർഡ് 26 ൽ കൗൺസിലർ എസ്.ഷാജിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് നൽകുന്നു.

ഏലൂർ: ഏലൂർ നഗരസഭയിലെ ഇരുപത്താറാം വാർഡിൽ കൗൺസിലർ എസ്. ഷാജിയുടെ നേതൃത്വത്തിൽ 120 കുടുംബങ്ങൾക്ക് അരിയും പല വ്യഞ്ജനവുമടങ്ങിയ 500 രൂപ വിലവരുന്ന കിറ്റുകൾ വിതരണം ചെയ്തു. സുമനസുകളുടെ സഹായവുമുണ്ടായിരുന്നു. കെ.ഡി. രവീന്ദ്രൻ, ടി.എസ്. കൃഷ്ണൻകുട്ടി, വി.മോഹൻ, ശ്രീജിത്ത്, ജയശങ്കർ, വൈശാഖ്, അഖിൽ, ഗോപകുമാർ എന്നിവർ പങ്കെടുത്തു.