bjp
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊവിഡ് പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി കളമശേരിയിലെ ബി.ജെ.പി.പ്രവർത്തകർ ശ്മശാനം ജീവനക്കാരൻ വി.ബി.ഷാജിയെ ആദരിക്കുന്നു.

കളമശേരി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൊവിഡ് മുൻനിര പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി കളമശേരി പൊതുശ്മശാനത്തിലെ ജീവനക്കാരൻ വി.ബി. ഷാജിയെ ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ പ്രമോദ് തൃക്കാക്കരയുടെ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി.കെ. ഗോപിനാഥ്, മുനിസിപ്പൽ പ്രസിഡന്റ് പി.വി. വിനോദ്കുമാർ, ജനറൽ സെക്രട്ടറി രതീഷ്‌ കങ്ങരപ്പടി തുടങ്ങിയവർ പങ്കെടുത്തു.