pic
കാട്ടാന പോത്തിനെ കൊലപ്പെടുത്തിയ സ്ഥലം ജനപ്രതിനിധികൾ സന്ദർശിക്കുന്നു.

കോതമംഗലം: വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപം ഞായറാഴ്ച പുലർച്ചെ ഇറങ്ങിയ കാട്ടാന പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെ ആക്രമിച്ചു. ഒരെണ്ണം ആനയുടെ കുത്തേറ്റ് ചത്തു.
മലയാറ്റൂർ വനമേഖലയിൽ വരുന്ന കോട്ടപ്പാറയിൽ നിന്ന് ജനവാസ മേഖലകളായ വേട്ടാമ്പാറ, മാലിപ്പാറ, വെറ്റിലപ്പാറ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും സാധാരണയാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് വെറ്റിലപ്പാറക്കു സമീപം വാവേലിയിൽ കാട്ടാന പശുക്കുട്ടിയെ എറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. പോത്തുകളെ കാട്ടാന ആക്രമിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു എന്നിവർ സ്ഥലം സന്നർശിച്ചു.