jills-
ജിൽസ് പെരിയപുറത്തിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്യുന്നു

പിറവം: കൊവിഡ് ബാധിതരുടെ വീടുകളിൽ കളമ്പൂർ ഇരുപത്തി ഒന്നാം ഡിവിഷൻ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 320 ഓളം പച്ചക്കറിക്കിറ്റുകൾ നൽകി.

കളമ്പൂർ സ്കൂൾ മലയിൽ നടന്ന ചടങ്ങിൽ ജിൽസ് പെരിയപ്പുറം കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.കാനാക്കുഴി ജേക്കബിന്റെയും വിദേശത്തുള്ള സുഹൃത്തിന്റെയും സഹകരണത്തോടെ ലഭ്യമാക്കിയ കിറ്റുകൾ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.