medical-
മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സേവാഹി സംഘടൻ ബി.ജെ. പി മണീട് പഞ്ചായത്ത് സമിതി മണീട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എം.ആശിഷ് മെഡിക്കൽ ഓഫീസർ ഡോ:വിപിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

പിറവം: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സേവാഹി സംഘടൻ ബി.ജെ. പി മണീട് പഞ്ചായത്ത് സമിതി മണീട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ കിറ്റുകൾ കൈമാറി. കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തംഗവുമായ എം.ആശിഷ് മെഡിക്കൽ ഓഫീസർ ഡോ:വിപിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണീട് പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്.പ്രസാദ്,കർഷക മോർച്ച പിറവം മണ്ഡലം പ്രസിഡന്റ് കെ.എസ്.നാരായണൻകുട്ടി, ബി.ജെ.പി.പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി കെ.കെ.പ്രകാശ് എന്നിവർ പങ്കെടുത്തു.