പിറവം: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന്റെ ഏഴാം വാർഷികം ആഘോഷിക്കില്ല പകരം വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കുമെന്ന് കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തംഗവുമായ എം.ആശിഷ് പറഞ്ഞു.രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെപി.നദ്ദയെ ഉദ്ധരിച്ചുകൊണ്ടാണ് ആശിഷ് അറിയിച്ചത്.