കൊച്ചി: കളമശേരി നിയോജക മണ്ഡലത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി സുഡ് കെമി ഇന്ത്യ ഒരുലക്ഷം രൂപ സംഭാവന ചെയ്തു. കമ്പനിയിലെ തൊഴിലാളി സംഘടന നേതാവ് അഡ്വ. ഷെരീഫ് മരയ്ക്കാർ മന്ത്രി പി.രാജിവിന്റെ ഓഫീസിലെത്തി ചെക്ക് കൈമാറി. സുഡ് കെമി എച്ച്.ആർ. മേധാവി സജി മാത്യു, ഏലൂർ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ആർ. സോമൻ, ഏരിയാ സെക്രട്ടറി കെ.ബി. വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അഡ്വ. ഷെരീഫ് മരയ്ക്കാർ വ്യക്തിപരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 50,000 രൂപയുടെ ചെക്കും മന്ത്രിക്ക് കൈമാറി.