നേര്യമംഗലം: എസ്.എൻ.ഡി.പി.യോഗം 1144-ാം നേര്യമംഗലം ശാഖയിലെ ഡോക്ടർ പൽപ്പു കുടുബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. കുടുബയൂണിറ്റ് ചെയർമാൻ പി.എൻ.വിജയൻ ആദ്യ ഭക്ഷ്യധാന്യക്കിറ്റ് അമ്മിണി കണ്ണന്താനത്തിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റിലെ മുഴുവൻ കുടുബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി.
ശാഖയിലെ വിവേകോദയം കുടുബ യൂണിറ്റിലെ കുടുബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം യൂണിറ്റ് ചെയർപേഴ്‌സൺ അബിക ഷാജി യൂണിറ്റ് കുടുബാഗം ചാർലിക്ക് കിറ്റ് നൽകി നിർവഹിച്ചു. യൂണിറ്റ് കൺവീനർ സിന്ധു പ്രസന്നൻ, മുൻ യൂണിറ്റ് ചെയർമാൻ ഷിജു കണ്ണു കുടി എന്നിവർ പങ്കെടുത്തു.
ചെമ്പഴന്തി കുടുബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം യൂണിറ്റ് കൺവീനർ സുധശ്രീനിവാസൻ, മാലിൽ രാജുവിന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുടുബ യൂണിറ്റിലെ മുഴുവൻ കുടുബാഗങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് നൽകി.