പട്ടിമറ്റം: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയുടെ കീഴിലുള്ള അക്ഷരസേനയുടെ പ്രവർത്തനോദ്ഘാടനം എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ നിർവഹിച്ചു. ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇകിറ്റും കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും പഴക്കിറ്റുകളുടെ വിതരണവും ചെയ്തു. വായനശാലാ പ്രസിഡന്റ് പി.എൻ. സുരേഷ് ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി. സുനിൽ, മഴുവന്നൂർ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്റിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് 10000 രൂപയുടെ ചെക്ക് എം.എൽ.എക്ക് കൈമാറി.