കോലഞ്ചേരി: തിരുവാണിയൂർ ഗ്രന്ഥശാലാസംഘം മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് 52400 രൂപയുടെ ചെക്ക് നൽകി. തിരുവാണിയൂർ പഞ്ചായത്തിനു സമീപം നടന്ന യോഗത്തിൽ തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലുള്ള15 വായനശാലകളിൽ നിന്നായി ശേഖരിച്ച തുക നേതൃസമിതി കൺവീനർ ഡോ.കെ.ആർ.പ്രഭാകരൻ താലൂക്ക് സെക്രട്ടറി പി.ജി. സജീവിന് കൈമാറി.