കളമശേരി: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് ഏലൂർ മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ സേവനപ്രവർത്തനങ്ങൾ നടത്തി. പതിനഞ്ചാം വാർഡിൽ കൗൺസിലർ കെ.എൻ. അനിൽകുമാർ, മുനിസിപ്പൽ സെക്രട്ടറി സജിത് എന്നിവരുടെ നേതൃത്വത്തിൽ പുതിയറോഡ് പാലം വരെയുള്ള റോഡിലെ ഇരുവശവുമുളള കാടുംപുല്ലുകളും വെട്ടി വൃത്തിയാക്കി. മോർച്ച ജില്ലാ കമ്മിറ്റിഅംഗം ലിബീഷ്, വസന്തകുമാർ, സലിൽ കുമാർ, ജയചന്ദ്രൻ, യേശുദാസ്, വേലു എന്നിവർ പങ്കെടുത്തു.
ഐ.ആർ.ഇ. കമ്പനിക്കു സമീപമുള്ള റോഡും പാട്ടുപുരയ്ക്കൽ ദേവീ ക്ഷേത്രത്തിന്റെ മൂലസ്ഥാനവും കർഷകമോർച്ച മണ്ഡലം സെക്രട്ടറി വി.എൻ. വാസുദേവൻ, മുനിസിപ്പൽ ജനറൽ സെക്രടറി പി.ടി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
ആറാംവാർഡിലെ കുഴിക്കണ്ടം തോടുമായി ബന്ധപ്പെട്ട് ഒഴുക്ക് നിലച്ചുകിടന്നിരുന്ന തോട് പുനർനിർമ്മിച്ചു. കൗൺസിലർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ, എ.ജി. രവി, കെ.എം. മുരളി, സനീഷ്, സനോജ് അരുൺകുമാർ, സനൂപ് ജനാർദ്ദനൻ, കെ.എം. രതീഷ്, ബാബു, ബിനു എന്നിവർ പങ്കെടുത്തു.