youth-congress
യൂത്ത് കോൺഗ്രസിന്റെ സമീകൃത ആഹാര കിറ്റുകൾ വിതരണം ചെയ്യുന്ന വാഹനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു.

പറവൂർ: യൂത്ത് കോൺഗ്രസ് പുത്തൻവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് സമീകൃത ആഹാരമടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പാല്, മുട്ട, ബിസ്കറ്റ് എന്നിവ അടങ്ങിയവയാണ് കിറ്രിലുള്ളത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജയ് മവേലി, പി.സി. രഞ്ജിത്ത്, സുനിൽ കുന്നത്തൂർ, ഫ്രജിൽ ഫ്രാൻസിസ്, ഡിവോൺ പനയ്ക്കൽ, പ്രേംസുന്ദർ, ഫിഫിൻ, അരുൺ എന്നിവർ പങ്കെടുത്തു.