viswakarma-paravur
വിശ്വകർമ്മ കുടുംബ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ അരിവിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: വിശ്വകർമ്മ കുടുംബ ചാരിറ്റബിൾ ട്രസ്റ്റിലെ കുടുംബങ്ങൾക്കുള്ള സൗജന്യ അരിവിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ട്രസ്റ്റിന്റെ സംഭാവന പ്രസിഡന്റ് കെ.കെ. പത്മനാഭനിൽ നിന്ന് എം.എൽ.എ ഏറ്റുവാങ്ങി. പി.കെ. ഉണ്ണിക്കൃഷ്ണൻ, ശാന്താമണി, കെ.എൻ. പീതാംബരൻ, എൻ.ബി. പ്രദീപ്, പി.പി. രാജീവ്, ഇ.ബി. രാജൻ, നിഷ രാജു, സുമ മുരളി എന്നിവർ പങ്കെടുത്തു.