പറവൂർ: ഏഴിക്കര സി.പി.എം കുഴിപ്പനം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 350 വീടുകളിൽ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.ജി. നിഷാദ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് പ്രസിഡന്റ് പി.പി. ഏലിയാസ്, കെ.കെ. പ്രകാശൻ, എൻ.പി. സന്തോഷ് എന്നിവർ പങ്കെടുത്തു.