പട്ടിമറ്റം: അന്യ സംസ്ഥാനതൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്തംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ.ജയപ്രകാശ്, വി.കെ. രാജേഷ്, കെ.എൻ. മനോജ്, ശ്യാമള സുരേഷ് എന്നിവർ സംസാരിച്ചു.