അങ്കമാലി: ദേശീയ പാതയിൽ അങ്കമാലി ടൗണിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം പ്രിയ കോട്ടേജിൽ പ്രഗീദ് കുമാർ (62), ഭാര്യ ചിത്രലേഖ (58) എന്നിവർക്ക് പരിക്കേറ്റു. ഇവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാവിലെ 11.15-നാണ് എസ്.എം.ബുക്ക്സ് എന്ന സ്ഥാപനത്തിലേക്ക് കാർ പാഞ്ഞുകയറിയത്. കടയുടെ ഷട്ടർ പൊളിഞ്ഞു. കാറിന്റെ മുൻഭാഗവും തകർന്നു. ലോക്ഡൗൺ കാരണം കട തുറക്കാത്തതിനാലും ടൗണിൽ ആൾത്തിരക്കില്ലാതിരുന്നതിനാലും വൻ അപകടം ഒഴിവായി.