oxygan-bus-paravur
മൊബൈൽ ഓക്സിജൻ പാർലർ ബസിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി. വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: ശബരി ഗ്രൂപ്പിന്റെ കീഴിലുള്ള സ്കൂളുകളിലെ ബസുകളിൽ ഒരുക്കിയ മൊബൈൽ ഓക്സിജൻ പാർലർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തി. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ബസിന്റെ സേവനം ലഭിക്കുക. ഓക്സിജൻ പാർലർ ബസിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ശബരി ഗ്രൂപ്പ്‌ ചെയർമാൻ ശശികുമാർ, ഗ്രൂപ്പ്‌ കോ ഓർഡിനേറ്റർ കെ. റെജികുമാർ, ഡോ. ജയൻ, ചാർജ്‌മാൻ ഉദയഭാനു തുടങ്ങിയവർ പങ്കെടുത്തു. അത്യാവശ്യഘട്ടത്തിൽ ബസിലെ ഓക്സിജൻ രോഗികൾക്ക് നൽകും. ഒരേസമയം ആറുപേർക്ക് ഓക്സിജൻ ഉപയോഗിക്കാൻ സൗകര്യമുണ്ട്. ജില്ലയിലെ ഏതുഭാഗത്തുള്ള കൊവിഡ് രോഗികൾക്ക് ആവശ്യമായഘട്ടത്തിൽ ഓക്സിജൻ നൽകാൻ സാധിക്കും. ബസിൽ പൾസ് ഓക്സിമീറ്റർ, ഓക്സിജൻ മാസ്‌ക്, ഡിസ്പോസിബിൾ ബെഡ്ഷീറ്റ്, പി.പി.ഇ കിറ്റ് എന്നിവ ലഭ്യമാക്കും. പൊതുജനങ്ങൾക്ക് നേരിട്ടും സേവനം ഉപയോഗിക്കാമെന്ന് കോ ഓർഡിനേറ്റർ കെ. റെജികുമാർ പറഞ്ഞു. ഫോൺ: 9895077054.