അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിന് 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ചാലക്കുടി പുഴയോടുചേർന്ന മാമ്പ്രക്കടവിൽ പുതിയ പമ്പ് ഹൗസ് നിർമ്മിച്ച് 100 എച്ച്.പിയുടെ മോട്ടോർ സ്ഥാപിച്ച് പഞ്ചായത്തിലെ 1, 18 വാർഡുകൾ ഉൾപ്പെടുന്ന മാമ്പ്ര പാടശേഖരത്തിലേക്ക് പൈപ്പുലൈൻ വഴി വെള്ളമെത്തിക്കുന്നതാണ് പദ്ധതി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മാമ്പ്ര പാടശേഖരത്തിലും സമീപ പ്രദേശത്തും കുടിവെള്ളത്തിനും കൃഷിക്കും ഏറെ പ്രയോജനകരമാവും.