a
സിനിയുടെ വീട് അഡ്വ: എൽദോസ് പി കുന്നപ്പിള്ളി എം.എൽ.എ സന്ദർശിക്കുന്നു.

കുറുപ്പംപടി: കൊവിഡ് അനാഥമാക്കിയ സിനിയുടെ വീട് പെരുമ്പാവൂർ അഡ്വ: എൽദോസ് പി കുന്നപ്പിള്ളി എം.എൽ.എ സന്ദർശിച്ചു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായിരുന്നു സിനി. ജോലിക്കിടെ കൊവിഡ് പിടിപെടുകയും തുടർന്ന് സിനിയുടെ ഭർത്താവായ ഉല്ലാസ് , ഉല്ലാസിന്റെ മാതാപിതാക്കളായ ജോണി, സിസിലി എന്നിവർ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. വളരെ പാവപ്പെട്ട ഈ കുടുംബത്തിൽ സിനിയും രണ്ട് കുട്ടികളുമാണ് ഇപ്പോൾ ഉള്ളത്. സിനിക്ക് സർക്കാർ സർവീസിൽ ഒരു ജോലി നൽകുകയും കൂടാതെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.