കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയകാരണങ്ങളും പരിഹാരമാർഗങ്ങളും നിർദ്ദേശിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി. പ്രചാരണത്തിലെ പാളിച്ചകൾ, സ്ഥാനാർത്ഥി നിർണയത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ, ഘടകകക്ഷികൾ കൊഴിഞ്ഞുപോയതുമൂലമുണ്ടായ ക്ഷീണം. ന്യൂനപക്ഷ സമുദായ വോട്ടുചോർച്ച, ക്രൈസ്തവ വോട്ടിലെ ചോർച്ച, ഓർത്തഡോക്സ് യാക്കോബായ തർക്കം, സി.പി.എം, ബി.ജെ.പി ബന്ധം, സംഘടനാ സംവിധാനവൈരുദ്ധ്യം, സാമൂഹിക സേവനങ്ങളിൽ യു.ഡി.എഫിന്റെ പങ്കാളിത്തക്കുറവ്, നേതൃബാഹുല്യം, അണികളെ അവഗണിക്കൽ എന്നിവയാണ് കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണങ്ങൾ.
ഇത് മറികടക്കാൻ മെമ്പർഷിപ്പ് ഊർജിതമാക്കുകയും ബൂത്ത് കമ്മിറ്റികളെ സജീവമാക്കുകയും വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കുകയും വേണം. ഭാരവാഹികളെ നിയമിക്കാതെ മണ്ഡലം കമ്മിറ്റികളെ തിരഞ്ഞെടുക്കണം, ഇരട്ട ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയമസഭാ അടിസ്ഥാനത്തിൽ ബ്ലോക്ക് കമ്മിറ്റി രൂപീകരിക്കുക, ഡി.സി.സി, കെ.പി.സി.സി തലങ്ങളിൽ ഭാരവാഹികളുടെ ആധിക്യം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യണം.