പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് രണ്ടാംവാർഡ് മുൻ അംഗം സന്ധ്യാകൃഷ്ണനും കുടുംബവും പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്ത കപ്പ കോട്ടുവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി. വിതരണോദ്ഘാടനം വാർഡ് മെമ്പർ എം.എസ്. സതീഷ് നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.സി. വിത്സനും അമ്പാടി സേവാകേന്ദ്രം പ്രസിഡന്റ് എം.സി. സനൽകുമാറും ഏറ്രുവാങ്ങി. കെ.എ. മനോജ്, കെ.ആർ.ശരിമ , എം. വിനോജ്, വി.എസ്. ഉണ്ണി തുടങ്ങിയർ പങ്കെടുത്തു. സേവാഭാരതി, സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടനകൾക്കും തേട്ടത്തിലെ മുഴുവൻ കപ്പയും നൽകുമെന്ന് സന്ധ്യാകൃഷ്ണൻ പറഞ്ഞു.